യു​വാ​വി​നെ തൂ​ണി​ൽ ​കെ​ട്ടി​യി​ട്ട് അ​ടി​ച്ചു​കൊ​ന്നു; വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

ബം​ഗ​ളൂ​രു: ബി​ദാ​റി​ൽ കാ​മു​കി​യെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തൂ​ണി​ൽ ​കെ​ട്ടി​യി​ട്ട് അ​ടി​ച്ചു​കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ജി​ല്ല​യി​ലെ ഗൗ​ണ​ഗാ​വ് സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 21നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തൂ​ണി​ൽ കെ​ട്ടി​യി​ട്ട് വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തും യു​വാ​വ് സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന​തു​മാ​യു​ള്ള വി​ഡി​യാ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ചി​ന്ത​കി പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഗ്രാ​മ​ത്തി​ൽ ഒ​രാ​ളെ കെ​ട്ടി​യി​ട്ട് ആ​ക്ര​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ​പ്പോ​ൾ പ​രി​ക്കേ​റ്റ് വി​ഷ്ണു അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​ദ്യം ചി​ന്ത​കി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് ബി​ദാ​ർ ബ്രിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി. അ​വി​ടെ വെ​ച്ചാ​ണ് മ​രി​ച്ച​ത്.

വി​ഷ്ണു​വി​ന്റെ അ​മ്മ ല​ക്ഷ്മി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് വി​വാ​ഹി​ത​യാ​യ പൂ​ജ എ​ന്ന സ്ത്രീ​യു​മാ​യി വി​ഷ്ണു​വി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്. ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് വി​ഷ്ണു​വി​നൊ​പ്പ​മാ​ണ് പൂ​ജ താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്നു​മാ​സം മു​മ്പ് പൂ​ജ നാ​ഗ​ന​പ്പ​ള്ളി​യി​ലെ ത​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. സം​ഭ​വ​ദി​വ​സം വി​ഷ്ണു ര​ണ്ട് കൂ​ട്ടു​കാ​രോ​ടൊ​പ്പം പൂ​ജ​യെ കാ​ണാ​ൻ പോ​യി. പൂ​ജ​യു​ടെ പി​താ​വ് അ​ശോ​കും സ​ഹോ​ദ​ര​ൻ ഗ​ജാ​ന​നും ഈ ​ബ​ന്ധ​ത്തി​ന്റെ പേ​രി​ൽ അ​യാ​ളെ ചോ​ദ്യം​ചെ​യ്യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ, ചി​ന്ത​കി പൊ​ലീ​സ് ബി.​എ​ൻ.​എ​സ് സെ​ക്ഷ​ൻ 109, 118(1), 352, 127(2) എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വി​ഷ്ണു​വി​ന്റെ മ​ര​ണ​ശേ​ഷം കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി. അ​ശോ​കി​നെ​യും ഗ​ജാ​ന​നെ​യും അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Tags:    
News Summary - murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.