ട്രക്കിനുള്ളിലേക്ക് ഇടിച്ചുകയറിയ കാർ
ബംഗളൂരു: സിമന്റ് മിക്സ്ചർ ട്രക്കിനുള്ളിലേക്ക് കാർ ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. ബ്യാലദമരഡ ദൊഡ്ഡിക്കടുത്ത കഗ്ഗളിപുര റോഡിൽ ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ ഗായത്രി (47), നഗരത്തിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയായ മകൾ സമത (10) എന്നിവരാണ് മരിച്ചത്. മകളെ സ്കൂളിൽ വിടാനായാണ് കാറിൽ ഗായത്രി വന്നത്.
സിമന്റ് മിക്സ്ചർ ട്രക്ക് ഇവർക്കു മുന്നിലായി വേഗത്തിൽ പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് ട്രക്ക് ബ്രേക്കിട്ടതോടെ കാർ ട്രക്കിനുള്ളിലേക്കു പോവുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനുസരിച്ച് ബെന്നാർഘട്ട പൊലീസ് എത്തിയാണ് ക്രെയ്നും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് ട്രക്കിനടിയിൽനിന്ന് അപകടത്തിൽപെട്ട കാർ പുറത്തെടുത്തത്.
സോഫ്റ്റ്വെയർ എൻജിനീയറായ സുനിലിന്റെ ഭാര്യയാണ് ഗായത്രി. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. അപകടസമയത്ത് ഇവർ വീട്ടിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.