ബംഗളൂരു: കർണാടകയിൽ കാലവർഷം മേയ് അവസാനത്തോടെ എത്തുമെന്ന് കാലാവസ്ഥാവിദഗ്ധർ. തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 26 ഓടെ കേരളത്തിലെത്തുമെന്നും തുടര്‍ന്നുള്ള രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കർണാടകയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.
സാധാരണയായി ജൂൺ മൂന്നിനും അഞ്ചിനും ഇടയിലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കർണാടകയിൽ പ്രവേശിക്കുന്നത്.
ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്താൻ സാധ്യതയുണ്ട്. മേയ് 22 വരെ കർണാടകയിലെ നിരവധി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കർണാടകയുടെ വടക്കൻ ഉൾനാടുകളിലും തെക്കൻ ഉൾനാടുകളിലും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ്, ഇടിമിന്നൽ, ശക്തമായ മഴ എന്നിവ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രവചിച്ചു.
ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ ,കലബുറഗി, ബിദർ, റായ്ച്ചൂർ, യാദ്ഗിർ തുടങ്ങിയ വടക്കൻ ഉൾപ്രദേശങ്ങളിലും ബംഗളൂരു, ചാമരാജനഗർ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ബംഗളൂരു റൂറൽ എന്നിവയുൾപ്പെടെ തെക്കൻ ഉൾപ്രദേശങ്ങളിലും മേയ് 22 വരെ മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.