മംഗളൂരു:ചാമരാജനഗർ ശാന്തേമരഹള്ളി ഗ്രാമത്തിൽ കുരങ്ങ് സലൂണിൽ കയറി മുടി ‘മുറിപ്പിച്ച’ ശേഷം ശാന്തനായി ഇറങ്ങിപ്പോയി. തുടക്കത്തിൽ പേടി തോന്നിയെങ്കിലും നല്ല കുരങ്ങ് മെരുക്കവും അച്ചടക്കവും പാലിച്ചതായി സലൂൺ ഉടമ കെ.സി.ദേവരാജു പറഞ്ഞു.
‘ആ കുരങ്ങ് കണ്ണാടിയുടെ മുന്നിൽ സ്വയം നോക്കി കുറച്ചു നേരം നിന്നു.തുടക്കത്തിൽ എനിക്ക് പേടിയായിരുന്നു. പക്ഷേ അത് വളരെ ശാന്തനാണെന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. കസേരയിൽ ഇരുന്ന് കുരങ്ങ് അതിന്റെ തലയിൽ മൃദുവായി മസാജ് ചെയ്യാൻ തുടങ്ങി.നന്നായി ആസ്വദിച്ചായിരുന്നു അത്. തുടർന്ന് കുറച്ചു നേരം കണ്ണുകൾ അടച്ച് ഇരുന്നു. പിന്നീട് മുടി മുറിക്കാൻ ആംഗ്യം കാണിച്ചു.താൻ കത്രികയും ചീപ്പും എടുത്ത് അതിന്റെ മുടി വെട്ടിമാറ്റുന്നതായി അഭിനയിച്ചു’- ദേവരാജു പറഞ്ഞു.
കടയിലുണ്ടായിരുന്ന മറ്റുള്ളവർ അതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലുംശരീരത്തിൽ വീണ മുടി വൃത്തിയാക്കുമ്പോലെ അഭിനയിച്ചപ്പോൾ മാത്രമാണ് പുറത്തേക്ക് പോയതെന്ന് ദേവരാജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.