ബംഗളൂരു: നാഗരത്തിലെ ഗതാഗതക്കുരുക്കില്‍ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് ബൈക്ക് ടാക്സികളാണ്. ഓട്ടോ, ടാക്സി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരക്ക് പൊതുവെ കുറവാണ് എന്നതും ബൈക്ക് ടാക്സി തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. എങ്കില്‍ സുരക്ഷസംവിധാനത്തില്‍ ഇവ ഏറെ പിറകിലാണ് എന്നതാണ് വസ്തുത. അശ്രദ്ധമായ ഡ്രൈവിങ് കാരണം അടുത്തിടെ 54 വയസ്സുള്ള സ്കൂള്‍ അധ്യാപിക ബൈക്ക് ടാക്സിയില്‍നിന്നും വീണു പരിക്കേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ആശങ്കകൾ ഉയർന്നത്.
ബൈക്ക് ടാക്സികളില്‍ ഭൂരിഭാഗവും ഹാഫ് ഹെൽമെറ്റ് ആണ് ധരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. പഴകിയ ടയറുകൾ, കേടായ കണ്ണാടികൾ, തകരാറിലായ ലൈറ്റുകൾ, മോശമായി പരിപാലിക്കുന്ന ഹെൽമറ്റുകൾ എന്നിവയാണ് ബൈക്ക് ടാക്സികളില്‍ കണ്ടു വരുന്നതെന്ന് യാത്രികര്‍ പറഞ്ഞു. വാടകക്ക് എടുത്തതും മോശമായി പരിപാലിക്കുന്നതുമായ ബൈക്കുകകളാണ് മിക്കവാറും ബൈക്ക് ടാക്സിയായി പ്രവര്‍ത്തിക്കുന്നത്. റൈഡര്‍മാരും പാര്‍ട്ട് ടൈം ജോലി എന്നതിനാല്‍ ഹെല്‍മറ്റുകള്‍ ധരിക്കുകയോ ബൈക്കുകളുടെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തുകയോ ചെയ്യാറില്ല.
സാധാരണ ബൈക്കും ബൈക്ക് ടാക്സിയും തമ്മില്‍ കാഴ്ചയില്‍ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ തന്നെ ബൈക്ക് ടാക്സി തിരിച്ചറിയാനും തകരാറുള്ള ബൈക്ക് ടാക്സികളെ കൃത്യമായി കണ്ടെത്താനും ട്രാഫിക് പൊലീസിന് കഴിയുന്നില്ല. കമ്പനിയുടെ നയമനുസരിച്ച് ഓരോ ബൈക്ക് റൈഡറും യാത്ര ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാർക്കായി ഐ.എസ്.ഐ സാക്ഷ്യപ്പെടുത്തിയ ഹെൽമറ്റ് കരുതുകയും യാത്രികര്‍ക്കായുള്ള ഹെല്‍മറ്റ് അവര്‍ക്ക് നൽകുകയും വേണമെന്ന് ഉബര്‍ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.