Posted On
date_range Updated On
date_range മലയാളം മിഷനിൽ ഞായറാഴ്ച മാതൃക ക്ലാസ്
ബംഗളൂരു: മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍, സൗത്ത് മേഖല, ഐറിസ് മലയാള ഭാഷ പള്ളിക്കൂടത്തില്‍ ഈ മാസം 11ന് വൈകീട്ട് മൂന്നിന് മാതൃക ക്ലാസ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റും ഭാഷാമയൂരം അവാര്‍ഡ് ജേതാവുമായ ദാമോദരന്‍ മാസ്റ്ററും മലയാളം മിഷന് കർണാടക ചാപ്റ്റര്‍ അക്കാദമിക് കോഓഡിനേറ്ററും ബോധി അധ്യാപിക അവാര്‍ഡ് ജേതാവുമായ മീരയും ക്ലാസ് നയിക്കും. വിവരങ്ങള്‍ക്ക് പഠനകേന്ദ്രം കോഓഡിനേറ്റര്‍ സിന്ധു ഗാഥ 7406132723 / അധ്യാപിക ഷാനി പ്രവീണ്‍ 7899391432 എന്നിവരെ ബന്ധപ്പെടാമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.