ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് മൊ​ബൈ​ൽ ആ​പ് ഒ​രു​ക്കാ​ൻ ബി.​ബി.​എ​ച്ച്.​എ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ഡെ​ലി​വ​റി ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങി ഹോ​ട്ട​ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ബം​ഗ​ളൂ​രു ഹോ​ട്ട​ലി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സ്വ​ന്തം ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്പ​നി​ക​ൾ 24 ശ​ത​മാ​നം​വ​രെ ക​മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. സ്വ​ന്തം മൊ​ബൈ​ൽ ആ​പ് വ​രു​ന്ന​തോ​ടെ ചൂ​ഷ​ണം ത​ട​യാ​നാ​വു​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു. ഹോ​ട്ട​ലി​ൽ​നി​ന്ന് നേ​രി​ട്ട് വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല ഡെ​ലി​വ​റി സ​ർ​വി​സ് ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്നു​ണ്ട്. ഈ ​അ​ധി​ക ലാ​ഭം മു​ഴു​വ​ൻ വി​ത​ര​ണ ക​മ്പ​നി​ക​ൾ​ക്കാ​ണെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - mobile app for food delivery by BBHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.