representational image
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബദ്ർ ദിന അനുസ്മരണ പരിപാടികൾ വ്യാഴാഴ്ച നടക്കും. ഡബിൾ റോഡ് ശാഫി മസ്ജിദിൽ വൈകുന്നേരം അഞ്ചിന് ബദ്ർ അനുസ്മരണവും തുടർന്ന് സമൂഹ നോമ്പുതുറയും നടക്കും.
മോത്തി നഗർ എം.എം.എ ആസ്ഥാനത്ത് രാത്രി 9.30 ന് അനുസ്മരണ സംഗമവും പ്രഭാഷണവും മൈസൂർ റോഡിലെ കർണാടക മലബാർ സെന്ററിൽ രാത്രി ഒമ്പതിനു അനുസ്മരണവും നടക്കും. ഖത്തീബ് സൈദ്മുഹമ്മദ് നൂരി, പി.എം. മുഹമ്മദ് മൗലവി, അശ്റഫ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.