കെ.വൈ. നഞ്ചെഗൗഡ

കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചെഗൗഡയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ഉത്തരവിന് സ്റ്റേ

ബംഗളൂരു: കോലാർ ജില്ലയിലെ മാലൂർ നിയോജകമണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് നിയമസഭാംഗം കെ.വൈ. നഞ്ചെഗൗഡയുടെ 2023ലെ തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കർണാടക ഹൈകോടതി ഉത്തരവ് സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, മണ്ഡലത്തിലെ വോട്ടുകൾ വീണ്ടും എണ്ണാനും റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു. ഫലം സുപ്രീംകോടതി അനുമതിയില്ലാതെ പരസ്യപ്പെടുത്താൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - MLA KY Nanjegowda's election cancellation order stayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.