Posted On
date_range Updated On
date_range കർണാടക: സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് തോക്കിൻമുനയിൽ കവർച്ച; മലയാളികൾ അറസ്റ്റിൽ
ബംഗളൂരു: ഫ്ലാറ്റില് കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയതായി പരാതി. സോളദേവനഹള്ളിയിലാണ് സംഭവം. നാലു മലയാളി യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റില് കയറിയത്. ഫ്ലാറ്റിലുണ്ടായിരുന്ന 90,000 രൂപ കവർന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാർഥികളെയാണ് ഇവർ ഫ്ലാറ്റില് കയറി ഭീഷണിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.