Posted On
date_range Updated On
date_range കാബിൻ ക്രൂ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറി: വിമാനയാത്രക്കാരൻ പിടിയിൽ
ബംഗളൂരു: വിമാനത്തിലെ കാബിൻ ക്രൂ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ജയ്പുരിൽനിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. 32കാരനാണ് ബംഗളൂരു വിമാനത്താവളം പൊലീസിന്റെ പിടിയിലായത്.
നവംബർ 17ന് ബംഗളൂരുവിൽ ഇറങ്ങിയ 6E 556 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കിയപ്പോൾ പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും വീണ്ടും അപമര്യാദയായി പെരുമാറുകയായിരുന്നു. ഇൻഡിഗോ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.