മന്ത്രിസഭ യോഗം
ബംഗളൂരു: കർണാടകയിലെ വിവിധ ഭവന പദ്ധതികൾക്ക് കീഴിൽ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം 10ൽ നിന്ന് 15 ശതമാനമായി ഉയർത്താൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ‘നഗര, ഗ്രാമ പ്രദേശങ്ങളിൽ സംസ്ഥാനത്തുടനീളം ഭവനവകുപ്പ് നടപ്പാക്കുന്ന വിവിധ ഭവന പദ്ധതികൾ പ്രകാരം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി’ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സംസ്ഥാന നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭവനരഹിതരുടെ എണ്ണം കൂടുതലാണെന്ന് നിരീക്ഷിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.