കെ.​ജെ.​ജോ​ർ​ജ്, ഈ​ശ്വ​ര​പ്പ

മ​ന്ത്രി​മാ​രു​ടെ രാ​ജി; കാ​ര​ണം വ്യ​ത്യ​സ്തം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ എ​ക്സൈ​സ് മ​ന്ത്രി​ക്കെ​തി​രെ ബു​ധ​നാ​ഴ്ച അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക നേ​ര​ത്തെ രാ​ജി​വെ​ച്ച ര​ണ്ട് മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞ് അ​ഴി​മ​തി​യി​ൽ കൂ​ട്ടി​ക്കെ​ട്ടി​യെ​ന്ന് നി​രീ​ക്ഷ​ണം.

നി​ല​വി​ൽ ഊ​ർ​ജ മ​ന്ത്രി​യും മ​ല​യാ​ളി​യു​മാ​യ കെ.​ജെ. ജോ​ർ​ജ്, ബി.​ജെ.​പി മ​ന്ത്രി​യാ​യി​രു​ന്ന കെ.​എ​സ്. ഈ​ശ്വ​ര​പ്പ എ​ന്നി​വ​ർ രാ​ജി​വെ​ച്ച സം​ഭ​വ​മാ​ണ് പ​രാ​മ​ർ​ശി​ച്ച​ത്. ഇ​ത് തെ​റ്റി​ദ്ധാ​ര​ണാ ജ​ന​ക​മാ​ണെ​ന്നാ​ണ് നി​രീ​ക്ഷ​ണം. ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യാ​യി​രു​ന്ന ഈ​ശ്വ​ര​പ്പ 2022 ഏ​പ്രി​ലി​ൽ രാ​ജി​വെ​ച്ച​ത് കു​പ്ര​സി​ദ്ധ​മാ​യ 40 ശ​ത​മാ​നം ക​മീ​ഷ​ൻ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ജോ​ർ​ജി​ന്റെ രാ​ജി​ക്ക് ഏ​തെ​ങ്കി​ലും അ​ഴി​മ​തി സ്പ​ർ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.മം​ഗ​ളൂ​രു ഐ.​ജി ഓ​ഫി​സി​ൽ ഡി​വൈ.​എ​സ്.​പി ആ​യി​രി​ക്കെ എം.​കെ. ഗ​ണ​പ​തി മ​ടി​ക്കേ​രി ലോ​ഡ്ജി​ൽ 2016 ജൂ​ലൈ ഏ​ഴി​ന് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

തൊ​ട്ടു​മു​മ്പ് പ്രാ​ദേ​ശി​ക ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ വേ​ള​യി​ൽ കെ.​ജെ. ജോ​ർ​ജും മു​ൻ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് (ഇ​ന്റ​ലി​ജ​ൻ​സ്) എ.​എം. പ്ര​സാ​ദും മു​ൻ ലോ​കാ​യു​ക്ത ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് പ്ര​ണ​ബ് മൊ​ഹ​ന്തി​യും ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ടി​ക്കേ​രി പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് രാ​ജി​വെ​ച്ചു. കേ​സ് അ​ന്വേ​ഷി​ച്ച സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജോ​ർ​ജ് മ​ന്ത്രി​സ​ഭ​യി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു.

ആ​സ​ന്ന​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള ചു​മ​ത​ല​യു​ള്ള മ​ന്ത്രി കെ.​ജെ. ജോ​ർ​ജി​നെ സ്വ​ന്തം നേ​താ​വാ​യ അ​ഴി​മ​തി മ​ന്ത്രി​ക്ക് ഒ​പ്പം ചേ​ർ​ത്ത അ​ശോ​ക അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ചെ​ല​വാ​ക്കാ​നു​ള്ള അ​ഴി​മ​തി​പ്പ​ണ റി​സ​ർ​വ് ബാ​ങ്കാ​ണ് ക​ർ​ണാ​ട​ക എ​ന്നും പ​റ​ഞ്ഞു വെ​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Ministers resign; reasons vary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.