ബംഗളൂരു: ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ മിനി സൂപ്പർ മാർക്കറ്റുകളും കിയോസ്കുകളും ആരംഭിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള സർക്കാറിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമായാണിത്.
സംസ്ഥാനത്തെ 35 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ പദ്ധതി. നിലവിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര നൽകുന്ന ‘ശക്തി’, ഗൃഹനാഥകളായ സ്ത്രീകൾക്ക് മാസന്തോറും 2000 രൂപ ധനസഹായം നൽകുന്ന ‘ഗൃഹലക്ഷ്മി’ എന്നീ പദ്ധതികൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.