മംഗളൂരു : ചിക്കമഗളൂരു കൊട്ടിഗരയിലെ വിക്രം തന്റെ കടയിലേക്ക് ദിവസവും കൊണ്ടുവരുന്ന കവർപാൽ മോഷ്ടാവിനെ കണ്ടെത്തി. സമീപത്തെ പശുവാണ് പ്രതി. 10-20 ലിറ്റർ പാൽ മോഷണം പോകുന്നത് പതിവായിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ വിക്രം നടത്തിയ അന്വേഷണം ചെന്നെത്തിയത് സമീപത്തുള്ള പശുവിൽ. ദിവസവും പുലർച്ചെയെത്തി കവർപാൽ അകത്താക്കിയിരുന്നത് പശുവാണെന്ന് തെളിയുകയായിരുന്നു.
പാൽ അടങ്ങുന്ന ട്രേ പുലർച്ചെ കടയുടെ മുന്നിൽ പാൽക്കാരൻ വെക്കുകയും പിന്നീട് വിക്രം കടതുറക്കുമ്പോൾ എടുത്തുകൊണ്ടു പോകുകയുമാണ് പതിവ്. ദിവസങ്ങളായി 20, 40 കവർ മോഷണം പോകുകയായിരുന്നു. സിസിടിവി കാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പശുവാണെന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.