മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ മെ​ല്‍ത്തോ ക​ൺ​വെ​ൻ​ഷ​നി​ല്‍നി​ന്ന്

മെല്‍ത്തോ കൺവെൻഷൻ ആരംഭിച്ചു

ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മെല്‍ത്തോ കൺവെൻഷൻ ആരംഭിച്ചു. സെന്റ് തോമസ് ടൗൺ ഇന്ത്യ കാമ്പസ്‌ ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ ഭദ്രാസന അസിസ്റ്റന്റ് മെത്രാപൊലിത്ത ഗീവർഗീസ് മാർ ഫിലിക്സിനോസ് ഉദ്ഘാടനം ചെയ്തു.

സുവിശേഷ പ്രസംഗകൻ ഫാ. ഡോ. അലക്സ്‌ ജോൺ കരുവാറ്റ മുഖ്യ സന്ദേശം നൽകി. ഓർമകൾ അസ്തമിക്കുന്ന കാലഘട്ടത്തിൽ, ദൈവത്തിന്‍റെയും മനുഷ്യരുടെയും ഓർമകളിൽ നിലകൊള്ളേണ്ടതാണ് ക്രിസ്തീയ വിശ്വാസജീവിതമെന്ന് അദ്ദേഹം പറഞ്ഞു. മരണവിധി കേട്ടപ്പോൾ ദൈവത്തോട് തന്‍റെ ജീവിതം ഓർക്കണമെന്ന് പ്രാർഥിച്ച ഹിസ്കിയാവിന്‍റെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്.

ദൈവവുമായുള്ള ഉടമ്പടി ജീവിതം, ദൈവാലയബന്ധിതമായ ആരാധന ജീവിതത്തിലെ മുറിവുകളുടെ സൗഖ്യം, മനുഷ്യബന്ധങ്ങളിലെ വിടവുകളുടെ പരിഹാരം, പ്രതിസന്ധികളിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന മനോഭാവം ഇവയാണ് ദൈവത്തിന്‍റെ ഓർമകളിൽ അവനെ നിലനിര്‍ത്തിയത്.

ഈ ആത്മീയ ബോധം സ്വീകരിക്കുമ്പോൾ, നമ്മുടെ ജീവിതവും ദൈവത്തിന്‍റെയും മനുഷ്യരുടെയും ഓർമകളിൽ നിലകൊള്ളുന്ന അനുഗൃഹീത ജീവിതമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Meltho Convention begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.