മലങ്കര മാർത്തോമാ സുറിയാനി സഭയുടെ 112ാം മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് സഫ്രഗൻ മെത്രാപ്പോലീത്തയും, റാന്നി- നിലക്കൽ ഭദ്രാസന അധിപനുമായ ഡോക്ടർ ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ 112ാം മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് ആരംഭിച്ചു. ചെന്നൈ- ബംഗ്ലൂർ ഭദ്രാസനത്തിന്റെ ഭാഗമായ ബംഗളൂരു നഗരത്തിലെ മാർത്തോമാ പള്ളികൾ സംയുക്തമായിട്ടാണ് ഈ വർഷത്തെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ആദ്യമായിട്ടാണ് ബംഗളൂരുവിൽ സ്റ്റുഡന്റ്സ് കോൺഫറൻസിന് വേദിയാകുന്നത്. വൈകീട്ട് 5മണിക്ക് ബന്നാർഗട്ട ടി. ജോൺ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കോൺഫറൻസ് സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും സഭയുടെ റാന്നി- നിലക്കൽ ഭദ്രാസന അധിപനുമായ ഡോക്ടർ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഗ്രീഗോറിയോസ് മാർ സ്റ്റേഫാനോസ് അധ്യക്ഷത വഹിച്ചു.
യാക്കോബായ സഭയുടെ ബംഗ്ലൂർ -മൈലപ്പൂർ ഭദ്രാസന അധിപൻ ഐസക് മോർ ഓസ്താത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ബംഗ്ലൂർ സെന്റർ മാർത്തോമാ സ്റ്റുഡന്റസ് നയിച്ച സംഗീത വിരുന്ന്, സ്റ്റുഡന്റ്സിന്റെ വിവിധ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.