സി. ​വീ​ര​ണ്ണ

മുന്‍ മന്ത്രി സി. വീരണ്ണ അന്തരിച്ചു

ബംഗളൂരു: വാല്മീകി സമുദായത്തിലെ പ്രമുഖ നേതാവും മുൻ മന്ത്രിയുമായ സി. വീരണ്ണ (86) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി കൊരട്ടഗരെ താലൂക്കിലെ ബുക്കപട്ടണയിലുള്ള തന്‍റെ ഫാംഹൗസിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹം ബൗറിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജനതാ പാർട്ടിയിൽ നിന്ന് നിയമസഭയിലെത്തിയ സി. വീരണ്ണ 1983 ൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. രാമകൃഷ്ണ ഹെഗ്‌ഡെയുടെയും എസ്.ആർ. ബൊമ്മൈയുടെയും മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. ഗതാഗതം, ചെറുകിട സമ്പാദ്യം, വ്യവസായം, വാണിജ്യം തുടങ്ങി വിവിധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ചെറുകിട സമ്പാദ്യ മന്ത്രിയായിരുന്ന കാലത്ത് ദേശീയ തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ജനങ്ങളിൽ സമ്പാദ്യത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി നിരവധി പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. അദ്ദേഹത്തിന്‍റെ കാലത്ത് ചെറുകിട സമ്പാദ്യ ശേഖരണത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ബുക്കപട്ടണയിൽ സംസ്കാരം നടന്നു. 

Tags:    
News Summary - Former Minister C. Veeranna passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.