മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി റാ​ലി

നീറ്റ്: മംഗളൂരുവിൽ വിദ്യാർഥി പ്രതിഷേധം

മംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ അപലപിച്ചും ഡൽഹിയിൽ നടന്ന സമരം അടിച്ചമർത്തലിലും പ്രതിഷേധിച്ച്'വീ ദി പീപ്ൾ ഓഫ് ഇന്ത്യ - മംഗളൂരു' എന്ന സംഘടനയുടെ കീഴിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രകടനം നടത്തി. ഹമ്പൻകട്ടയിലെ മിലാഗ്രസ് സർക്കിളിൽ നിന്ന് കുഡ്മുൽ രംഗ റാവു ടൗൺ ഹാളിലേക്ക് നടത്തിയ മാർച്ചോടെയാണ് പ്രതിഷേധം ആരംഭിച്ചത്, പിന്നീട് വിദ്യാർഥികൾ സമാധാനപരമായ പ്രകടനം നടത്തി.

വി ദി പീപ്ൾ ഓഫ് ഇന്ത്യ - മംഗളൂരുവിലെ വിദ്യാർഥി നേതാക്കളായ സുഷാൻ, ഏദൻ ടാവ്‌റോ, റെഹാൻ മുഹമ്മദ്, സഫ്‌വാൻ നിയാസ് എന്നിവർ നേതൃത്വം നൽകി. ദക്ഷിണ കന്നടയിലുടനീളമുള്ള കോളജുകളിൽനിന്ന് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ഏഴായിരത്തോളം വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു,

Tags:    
News Summary - NEET: Student protest in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.