മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​ക​ളും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി അം​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച ആ ഘോ​ഷ​ത്തി​ല്‍ നി​ന്ന്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആഘോഷമാക്കി വിദ്യാര്‍ഥികള്‍

ബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച കോൺഗ്രസ് പ്രവർത്തകരും വിദ്യാര്‍ഥി സംഘടനകളും കോക്രോച്ച് ജനതാ പാർട്ടി അംഗങ്ങളും ആഘോഷങ്ങൾ സംഘടിപ്പിച്ചു.

കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിക്കുകയും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനും അത് രാജ്യവ്യാപകമായി വ്യാപിപ്പിച്ചതിനും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെയും പ്രിയങ്ക വദ്രയെയും പ്രശംസിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

ഫ്രീഡം പാർക്കിലും കോൺഗ്രസ് ഓഫിസിലും ആഘോഷങ്ങൾ നടന്നു. ബെളഗാവിയിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചു. കലബുറഗി, തുമകുരു, കോലാർ, ചിക്കമംഗളൂരു, ഹുബ്ബള്ളി, ബിദർ, മൈസൂരു, മാണ്ഡ്യ തുടങ്ങി വിവിധ സ്ഥലങ്ങളിലും സമാനമായ ആഘോഷങ്ങൾ നടന്നു.

Tags:    
News Summary - Union Education Minister, resignation, students,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.