ലിസ്ന
Posted On
date_range Updated On
date_range മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ബംഗളൂരു: മലയാളി വിദ്യാർഥിനി ബംഗളൂരുവില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ-ലില്ലി ദമ്പതികളുടെ മകള്‍ ലിസ്ന ചാക്കോയാണ് (20) മരിച്ചത്. ഹൊസ്കോട്ടയിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തിലായിരുന്നു അപകടം. പരിക്കേറ്റ ലിസ്നയെ ആദ്യം ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലും പിന്നീട് വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം ആറരയോടെ മരിക്കുകയായിരുന്നു.
മാനന്തവാടിയിലെ സ്വകാര്യ കോളജില്‍ ബി.ബി.എ അവസാന വർഷ വിദ്യാർഥിയായ ലിസ്ന ഇന്ററേർണല്ഷിപ്പിന്റെ ഭാഗമായാണ് ബംഗളൂരുവിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.