ഡോൺ റോയി
ബംഗളൂരു: സെന്റ് ഓഫ് കഴിഞ്ഞ് മടങ്ങിയ വയനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിലെ അച്ചാരുകുടിയിൽ ഡോൺ റോയിയാണ് (23) മരിച്ചത്. മാണ്ഡ്യ മെഡിക്കൽ കോളജിൽ അവസാന വർഷ ഫാം ഡി വിദ്യാർഥിയാണ്. ബംഗളൂരുവിനും മൈസൂരുവിനും ഇടയിൽ ബേലൂരിലാണ് അപകടം. അവസാനവർഷ വിദ്യാർഥികളുടെ സെന്റ് ഓഫ് ആയിരുന്നു വെള്ളിയാഴ്ച. തുടർന്ന് വൈകീട്ട് ബൈക്കിൽ താമസസ്ഥലത്തേക്കു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. പിതാവ്: റോയി കുര്യാക്കോസ്. മാതാവ്: മേഴ്‌സി. സഹോദരൻ: ഡിയോൺ റോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.