മലയാളം മിഷൻ പഠനോത്സവം 27ന്

ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ഈ വർഷത്തെ പഠനോത്സവം ഞായറാഴ്ച നടക്കും. ബംഗളൂരു ഇന്ദിരാ നഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിലും മൈസൂരു ഡി.പോൾ സ്കൂളിലും രാവിലെ ഒമ്പതിന് നടക്കുന്ന പഠനോത്സവത്തിൽ കണിക്കൊന്ന , സൂര്യകാന്തി , ആമ്പൽ കോഴ്സുകളിൽ പഠനം നടത്തിയ 400 കുട്ടികളുടെ പഠന മൂല്യ നിർണയം നടക്കും.കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിൽ നടക്കുന്ന പഠനോത്സവത്തിൽ മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി മുഖ്യാതിഥിയാവും. ചെണ്ടമേളവും, പൂതങ്ങളുമായി കുട്ടികളെ വരവേൽക്കും.

പാട്ടും കവിതയും നൃത്തവും ഒക്കെയായി പഠിതാക്കളായ കുട്ടികൾ ഉത്സവാന്തരീക്ഷത്തിന് ശേഷമാണ് പഠനോത്സവ പരീക്ഷ നടക്കുന്നത്. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളും , മേഖല കോഓർഡിനേറ്റർമാരും, അധ്യാപകരും നേതൃത്വം നൽകും.

മൈസൂർ മേഖലയിലെ കുട്ടികൾക്കുവേണ്ടിയുള്ള പഠനോത്സവം ഡി.പോൾ പബ്ലിക് സ്കൂളിൽ രാവിലെ ഒമ്പതിന് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജ്യോമിഷ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കരകൗശല നിർമാണ പ്രദർശനം ,അക്ഷര കുടുക്ക , നാടൻ പാട്ടുകൾ എന്നിവ ഉണ്ടായിരിക്കും.

Tags:    
News Summary - Malayalam mission padanolsav project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.