Posted On
date_range Updated On
date_range മലയാളം മിഷൻ പുതിയ ബാച്ച് പ്രവേശനം
ബംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ രാജരാജേശ്വരി നഗർ സ്വർഗറാണി ചർച്ച് പഠന കേന്ദ്രത്തിൽ പുതിയ കണിക്കൊന്ന ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
എല്ലാ ശനിയാഴ്ചയും വൈകീട്ട് അഞ്ചിനാണ് ക്ലാസുകൾ. രാജരാജേശ്വരി നഗർ, ഉത്തരഹള്ളി, കേങ്കേരി എന്നിവിടങ്ങളിലുള്ള സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് പഠനകേന്ദ്രം കോഓഡിനേറ്ററുമായി ബന്ധപ്പെടണം. ഫോൺ: 9886190241
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.