മലയാളം മിഷൻ ജനറൽ കൗൺസിൽ യോഗത്തിൽനിന്ന്
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബംഗളൂരുവിന് പുറമേ കർണാടകയുടെ മറ്റു ജില്ലകളിൽ അടക്കം മലയാളി സംഘടനകളുടെ സഹകരണത്തോടെ പുതിയ പഠന ക്ലാസുകൾ ആരംഭിക്കാനും നിലവിലെ പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
ചാപ്റ്റർ പ്രസിഡന്‍റ് കെ.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാൺവീനർ ടോമി ജെ. ആലുങ്കൽ ആമുഖപ്രഭാഷണം നടത്തി. ബംഗളൂരു നോർക്ക ഓഫിസറായി ചുമതലയേറ്റ എം.കെ ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ഹിത വേണുഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ ക്ലാസുകളെ കുറിച്ച് വിശദീകരിച്ചു.
കേന്ദ്ര അക്കാദമിക് കൗൺസിൽ അംഗം എഴുത്തുകാരി ബിലു പദ്മിനി നാരായണൻ, എം.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് ബുഷ്റ വളപ്പിൽ യോഗം നിയന്ത്രിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ മലബാർ മുസ്ലിം അസോസിയേഷൻ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, ചാപ്റ്റർ ഫിനാൻസ് കൺവീനർ ജിസോ ജോസ്, പ്രണവം ട്രസ്റ്റ് പ്രസിഡന്‍റ് ജയശ്രീ, കെ.എൻ.എസ്.എസ് സാംസ്കാരിക വേദി ജോയിന്‍റ് കൺവീനർ നല്ലൂർ നാരായണൻ, ന്യൂസ് ബംഗളൂരു എഡിറ്റർ ഉമേഷ് രാമൻ, യുനൈറ്റഡ് മലയാളി ഫെഡറേഷൻ ഓഫ് ബാംഗ്ലൂർ ജനറൽസെക്രട്ടറി ജാഷിർ പൊന്ന്യം, നാരായണ പൊതുവാൾ, ആർ. സതീഷ് കുമാർ നെലമംഗല, ശൈലേഷ് കുമാർ, അനീസ് സി.സി.ഒ, റിജു, പി.ഒ. ചാക്കോ, ഷാജി അക്കിത്തടം എന്നിവർ സംസാരിച്ചു.
വിവിധ സംഘടന പ്രതിനിധികൾ, പഠന കേന്ദ്രങ്ങളിലെ അധ്യാപകർ, മേഖല കോഓഡിനേറ്റർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ചാപ്റ്റർ വൈസ് പ്രസിഡന്‍റ് ഷാഹിന ലത്തീഫ് നന്ദി പറഞ്ഞു. ബംഗളൂരുവിനകത്തും പുറത്തുമുള്ള മലയാളി സംഘടനകൾക്കും വ്യക്തികൾക്കും 10-15 കുട്ടികളെ ചേർത്ത് കൊണ്ട് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ തുടങ്ങാം. വിശദ വിവരങ്ങള്‍ക്ക്: 9739200919
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.