മലപ്പുറം സ്വദേശിയായ വ്യാപാരി ബംഗളൂരുവില്‍ മരിച്ചു

ബംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി. നൗഷാദ് (49) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് കടയില്‍ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

ബംഗളൂരു കെ.ആര്‍ പുരത്തെ മോഡേണ്‍ എസ്സെന്‍സ് സ്റ്റോര്‍ ഉടമയാണ്. 20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്. ഓള്‍ ഇന്ത്യ കെ.എം.സി.സി രാമമൂര്‍ത്തി ഏരിയ ജോയന്‍റ് സെക്രട്ടറിയും എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയര്‍ കോഓഡിനേറ്ററുമായിരുന്നു.

എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ സെന്‍ററില്‍ മരണാനന്തരകർമങ്ങള്‍ നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: സുബൈദ. മക്കള്‍: ഷദ, ഷാദിന്‍, സന, സിയ, സഹ്‌റ. മരുമകന്‍: മുഹമ്മദ് യാസീന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പന്താരങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Malappuram native merchant died in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.