ഹു​ളി​ക്ക​ൽ ചു​ര​ത്തി​ൽ ബ​സ് ഇ​ടി​ച്ച് കു​ട്ടി മ​രി​ച്ചു

മംഗളൂരു: ഹുളിക്കൽ ചുരത്തിൽ ചൊവ്വാഴ്ച രാത്രി സ്വകാര്യ ബസ് കുന്നിൻ ചെരുവിലേക്ക് ഇടിച്ചുകയറി ഒരു കുട്ടി മരിക്കുകയും നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമായില്ലെന്ന് പൊലീസ് പറഞ്ഞു. കുന്താപുരം ആസ്ഥാനമായുള്ള ഓപറേറ്ററുടെ ബസാണ് ദാവൻഗരെയിൽനിന്ന് മംഗളൂരുവിലേക്ക് വരുമ്പോൾ അപകടത്തിൽപെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഷരീഫാബി (57), ഇമാം സാബ് (73), സഫ്ന (28) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ മറ്റ് യാത്രക്കാരെ ഉഡുപ്പിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Child dies after being hit by bus on Hulikal pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.