മാ​ക്കൂ​ട്ടം ചു​രം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി

മം​ഗ​ളൂ​രു: വീ​രാ​ജ്‌​പേ​ട്ട- മാ​ക്കൂ​ട്ടം റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം കു​ഴി​ക​ള​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കു​ട​ക്‌, മൈ​സൂ​ർ, ഹാ​സ​ൻ, ബം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക്‌ യാ​ത്ര ചെ​യ്യാ​നു​ള്ള ഏ​ക വ​ഴി​യാ​ണി​ത്‌. ഈ​റോ​ഡ്‌ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത് കാ​ര​ണം യാ​ത്ര ദു​ഷ്ക​ര​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി​രു​ന്നു. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലും ക​ട​ന്നു​പോ​കു​ന്ന​തും ഈ ​വ​ഴി​യാ​ണ്. ചെ​റു​വാ​ഹ​ന​ങ്ങ​ളാ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​യും ധാ​രാ​ളം ദി​നം​പ്ര​തി ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു.

ഇ​വ​രാ​ണ് കൂ​ടു​ത​ൽ യാ​ത്ര ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കു​ട​കി​ലു​ള്ള​വ​ർ​ക്ക്‌ ക​ണ്ണൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും പോ​കേ​ണ്ട​ത്‌ ഇ​തു​വ​ഴി​യാ​ണ്. ശ​ബ​രി​മ​ല സീ​സ​ണാ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും ഇ​തു​വ​ഴി തീ​ർ​ഥാ​ട​ക​രും യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​പാ​ത​യി​ൽ ബി​ട്ട​ൻ​കാ​ല​മു​ത​ൽ മാ​ക്കൂ​ട്ടം​വ​രെ​യു​ള്ള ഏ​ക​ദേ​ശം 25 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ക​ർ​ണാ​ട​ക - കേ​ര​ള അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ ഈ ​ചു​രം റോ​ഡ്. റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു.

Tags:    
News Summary - Makootam Churam Road Repair Work Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.