മഹേശ്വർ റാവു
ബംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി മഹേശ്വർ റാവുവിനെ നിയമിച്ചു. ബി.എം.ആർ.സി.എല്ലിന്റെ അധിക ചുമതലയിൽനിന്ന് അൻജും പർവേസിനെ ഒഴിവാക്കി. കേന്ദ്രാനുമതിയില്ലാതെ മഹേശ്വർ റാവുവിന് മറ്റു അധിക ചുമതലകൾ നൽകരുതെന്ന് നിയമന ഉത്തരവിൽ സംസ്ഥാന സർക്കാറിനോട് കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ബി.എം.ആർ.സി.എൽ എം.ഡിയായിരുന്ന അൻജും പർവേസിനെ കഴിഞ്ഞവർഷം ഗ്രാമീണ വികസന പഞ്ചായത്തീരാജ് വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിക്കുകയും ബി.എം.ആർ.സി.എല്ലിന്റെ അധിക ചുമതല നൽകുകയും ചെയ്തിരുന്നു. ബംഗളൂരുവിലെ പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനമായ മെട്രോ കോർപറേഷന് മുഴുവൻ സമയ എം.ഡി ഇല്ലാത്തത് ഭരണനിർവഹണ കാര്യങ്ങളെ ബാധിക്കുന്നതായി വിമർശനമുയർന്നിരുന്നു. 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അൻജും പർവേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.