ബംഗളൂരു: ലുലു ഫൺ ട്യൂറ ആഭിമുഖ്യത്തിൽ ‘ലിറ്റിൽ സ്റ്റാർ 2025’ ടാലന്റ് മത്സരം സംഘടിപ്പിച്ചു. എട്ട് മുതൽ 15 വരെ വയസ്സുള്ളവർക്കായിരുന്നു മത്സരം. 1000ത്തിലധികം അപേക്ഷകൾ ലഭിച്ച മത്സരത്തിൽ സുമുഖ് കാർക്കള ലിറ്റിൽ സ്റ്റാർ ചാമ്പ്യനായി. ഒന്നാം റണ്ണർ അപ്: അഭിനവ് ശ്രീനിധി തയൂർ, രണ്ടാം റണ്ണർ അപ്: ഹന മെഹ്വിഷ്. വിഭാഗ വിജയികൾ: നൃത്തം: രുത്വിക, ഗാനം: ജീന്ന മറിയം അരുൺ, സംഗീതോപകരണങ്ങൾ: അമോഗ് ആർ നായക്.
ചാമ്പ്യന്‍ ലക്ഷം രൂപയും ഒന്നാം റണ്ണർ അപ്പിന് അര ലക്ഷം രൂപയും, മൂന്നാം റണ്ണറപ്പിന് കാൽ ലക്ഷം രൂപയുമുൾപ്പെടെ സമ്മാനം നൽകി. ലിറ്റിൽ സ്റ്റാർ ഒരു മത്സരമെന്നതിലുപരി കുട്ടികൾക്ക് ആത്മവിശ്വാസം നേടുന്നതിനും സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുന്നതിനുമുള്ള അവസരമായി മാറിയെന്ന് ലുലു മാൾ ബംഗളൂരുവിന്റെ റീജനൽ ഡയറക്ടർ ഷരീഫ് കൊച്ചുമോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.