Posted On
date_range Updated On
date_range നടപ്പാതയിലേക്ക് ലോറി കയറി; ബാലൻ മരിച്ചു
ബംഗളൂരു: നടപ്പാതയിൽ കിടന്നുറങ്ങുകായായിരുന്ന നാടോടി സംഘത്തിലേക്ക് ലോറി പാഞ്ഞുകയറി 14 വയസുകാരൻ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ ബാലനാണ് മരിച്ചത്. നെലമംഗല ടോൾ ഗേറ്റിന് സമീപമാണ് അപകടം.
ശബ്ദം കേട്ട് കുറച്ചുപേർ ഓടി മാറിയെങ്കിലും ഉറക്കത്തിലായിരുന്ന ബാലയും അമ്മ മാലഭായും ലോറിക്കടിയിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാലഭായി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനുശേഷം ലോറിയുമായി ഡ്രൈവർ കടന്നു കളഞ്ഞു. അപകടമുണ്ടാക്കിയവർക്കെതിരെ കേസെടുത്തതയി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.