കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗം ‘സുരഭി’
സംഘടിപ്പിച്ച വനിതദിന ചടങ്ങിൽനിന്ന്
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജം വനിത വിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. ബെമൽ ലേഔട്ടിലെ സമാജം ആസ്ഥാനത്ത് നടന്ന പരിപാടിയിൽ എഴുത്തുകാരി കൂടിയായ ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ, എഴുത്തുകാരിയും ചിത്രകാരിയുമായ കെ.എസ്. സിന എന്നിവർ മുഖ്യാതിഥികളായി. സമാജം വൈസ് പ്രസിഡന്റ് എൻ.കെ. ശാന്ത അധ്യക്ഷത വഹിച്ചു.
കർണാടക സർക്കാറിന്റെ സഹായത്തോടെ സമാജം നടത്തിയ അഞ്ചാമത് കന്നട ഭാഷാ ക്ലാസിൽ പങ്കെടുത്ത് വിജയം വരിച്ചവരെ യോഗം അഭിനന്ദിച്ചു. ധ്വനി വിനോദിനെ അനുമോദിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ‘സുരഭി’ ചെയർപേഴ്സൻ കെ. രേഷ്മ സ്വാഗതവും വൈസ് ചെയർപേഴ്സൻ അഞ്ജു ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.