Posted On
date_range Updated On
date_range കുദ്രെമുഖ് ട്രക്കിങ് മേയ് ഒന്നിന് പുനരാരംഭിക്കും
ബംഗളൂരു: പർവത സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കര്ണാടകയിലെ കുദ്രെമുഖിൽ ട്രക്കിങ് മേയ് ഒന്നു മുതൽ പുനരാരംഭിക്കും. കാട്ടുതീ ഭീഷണി കണക്കിലെടുത്ത് കുദ്രെമുഖ് ട്രക്കിങ് മേഖലയില് സര്ക്കാര് താൽക്കാലിക വിലക്ക് ഏര്പ്പെടുത്തിയിരുന്നു. മേയ് ഒന്നുമുതല് സഞ്ചാരികള്ക്ക് നേത്രാവതി കൊടുമുടി, കുദ്രെമുഖ് കൊടുമുടി, നരസിംഹ പര്വതം, ഹിദ്ളു മനെ വെള്ളച്ചാട്ടം, കുടജാദ്രി എന്നിവ സന്ദര്ശിക്കാം. Aranyavihara.karnataka.gov.inഎന്ന വെബ്സൈറ്റ് മുഖേന പ്രവേശന ടിക്കറ്റുകള് ബുക്ക് ചെയ്യാമെന്ന് കുദ്രെമുഖ് വൈല്ഡ് ലൈഫ് ഡിവിഷന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്സര്വേറ്റര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.