കെ.എം.സി ദാസറഹള്ളി മണ്ഡലം യോഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ
ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റിയോഗം ദാസറഹള്ളി പൈപ്പ്ലൈൻ റോഡിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. നോർക്ക ഇൻഷുറൻസ് കാർഡുകൾ, നോർക്ക പെൻഷൻ സ്കീമുകൾ കൂടുതൽ അംഗങ്ങൾക്ക് നൽകാൻ യോഗം തീരുമാനിച്ചു.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കർണാടക സർക്കാറിന്റെ സഹായത്തോടെ വനിതാ സംഘങ്ങൾ രൂപവത്കരിച്ചു സ്വയം തൊഴിൽ പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ ജേക്കബ് മാത്യു, ജിബി കെ.ആർ. നായർ, ജസ്റ്റിൻ ജയിംസ്, ജെഫിൻ ജേക്കബ്, മണ്ഡലം ഭാരവാഹികളായ ദീപക് എം. നായർ, മേഴ്സി വർഗീസ്, പ്രദീപ് കുമാർ, പി.കെ. രാധാകൃഷ്ണൻ, ലിജോ ജോസ്, സാലി മാത്യു, സുന്ദരേശൻ, പ്രമോദ് ബാബു, ശശിധരൻ, എൻ.കെ. സന്തോഷ് കുമാർ, ഉണ്ണികൃഷ്ണൻ ആർ. മേനോൻ, സുനിൽ ഷേണായ്, ലിസി ജോസ്, ഐറിൻ മാത്യു, സിബിച്ചൻ കെ.സി , ആദർശ് പി.ആർ, സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.