കിരൺ മജുംദാർ ഷാ
ബംഗളൂരു: രൂക്ഷമായ വിമർശനങ്ങൾക്കൊടുവിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അഭിനന്ദനവുമായി വ്യവസായിയും ബയോകോൺ സ്ഥാപകയുമായ കിരൺ മജുംദാർ ഷാ.
നഗരത്തിലുടനീളം വലിയ മാറ്റങ്ങൾ കാണുന്നു. വൃത്തിയുള്ള നടപ്പാതകൾ, കുഴികളടച്ച റോഡുകൾ. ബംഗളൂരുവിനെ മാലിന്യത്തിന്റെയും കുഴികളുടെയും ഭാരത്തിൽനിന്ന് രക്ഷിച്ചതിന് നന്ദി. എല്ലാ അഭിനന്ദനവും ഉപമുഖ്യമന്ത്രിക്കാണ്. ഈ മാറ്റം തുടരട്ടെ. ലോകത്തെ ഒന്നാന്തരം നഗരമായി ബംഗളൂരു മാറട്ടെ എന്നും ഷാ എക്സിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.