മാസ്ക് ധാരികൾ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതിന്റെ വിവിധ ദൃശ്യങ്ങൾ
ബംഗളൂരു: ചിക്കോഡിയിലെ വീട്ടിൽ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെത്തിയ രണ്ടുപേർ രണ്ട് പിഞ്ചു കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. അതാനി ടൗണിൽ സ്വാമി പ്ലോട്ടിലാണ് സംഭവം. വിജയ് ദേശായിയുടെ മക്കളായ സ്വാതി ദേശായി (നാല്), വ്യോം ദേശായി (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. നഴ്സറി വിദ്യാർഥികളായ രണ്ടുപേരും വീട്ടിലെത്തിയ ഉടനെയാണ് അക്രമികൾ വന്നത്. തത്സമയം അവരുടെ അമ്മൂമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
മാസ്ക് ധരിച്ചവർ വീട്ടിൽ പ്രവേശിക്കുന്നതിന്റെയും കുട്ടികളെ എടുത്ത് പോവുകയും കാറിൽ കയറുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സി.സി.ടി.വി പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.