ബംഗളൂരു: നഗരത്തിലെ തടാകങ്ങളുടെ സംരക്ഷണത്തിന് സന്നദ്ധ വളണ്ടിയർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷാ തീയതി ബി.ബി.എം.പി നീട്ടി. താൽപര്യമുള്ളവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ താമസസ്ഥലത്തിന് സമീപത്തെ തടാകസംരക്ഷണത്തിന് നിയോഗിക്കും. തടാകം നിരീക്ഷിക്കുകയും ഇതു സംബന്ധിച്ച ചിത്രങ്ങളും വിഡിയോകളും ബി.ബി.എം.പി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്നു മാസത്തേക്കാണ് സേവനം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.