കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നാലിന്

ബംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം 'ഓണോൽസവ് 2022' ഡിസംബർ നാലിന് നടക്കും. രാവിലെ 10 മുതൽ സുങ്കതഘട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ആഘോഷം കേരള ഭക്ഷ്യ പൊതു വിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

സോൺ ചെയർമാൻ ഒ.എ. റഹീം അധ്യക്ഷത വഹിക്കും. കർണാടക മന്ത്രി മുനിരത്ന മുഖ്യാതിഥിയും പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിശിഷ്ടാതിഥിയും ആയിരിക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, പൊതുസമ്മേളനം, പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ, മെഗാഷോ എന്നിവ ഉണ്ടായിരിക്കും.

ജോബി ജോൺ, ദുർഗ വിശ്വനാഥ് എന്നിവരുടെ ഗാനമേള, ചാർളി ജോസ്, സുരേഷ് കുന്നംകുളം എന്നിവരുടെ കോമഡി ഷോ, തൃശൂർ ലെജൻഡ് ഡാൻസ് ഗ്രൂപ്പിന്റെ സിനി മാറ്റിക് ഡാൻസ് എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണെന്ന് കൺവീനർ മനാസ് കെ. , ആഘോഷ കമ്മറ്റി കൺവീനർ സനിൽ കുമാർ എന്നിവർ അറിയിച്ചു . ഫോൺ: 98864 98182, 89043 34810.

Tags:    
News Summary - Kerala Samajam Magadi Road Zone Onam celebration on 4th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.