വിജിനപുര ജൂബിലി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ജൂബിലി ഫെസ്റ്റിൽനിന്ന്
കേരള സമാജം ജൂബിലി ഫെസ്റ്റ്
ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന് കീഴിലെ വിജിനപുര ജൂബിലി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകൾ വിദ്യാർഥികൾക്കായുള്ള പ്രതിഭ മത്സരം ‘ജൂബിലി ഫെസ്റ്റ് - 2023’ സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ, ഡി.കെ.എസ്.ഇ.എസ് സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ ആശംസ നേർന്നു. വൈകീട്ട് നടന്ന സമാപന പരിപാടിയിൽ ഡി.ആർ.ഡി.ഒ പ്രോജക്ട് ഡയറക്ടർ ശിവകുമാർ മുഖ്യാതിഥിയായി. വിജയികൾക്കുള്ള സമ്മാനങ്ങളും സ്കൂളുകൾക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു. ട്രഷറർ എം.കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജോ.സെക്രട്ടറിമാരായ ബിനോ ശിവദാസ്, പി.സി. ജോണി, സ്കൂൾ പ്രിൻസിപ്പൽ കല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒന്നാം വിഭാഗത്തിൽ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ (സി.ബി.എസ്.ഇ) പ്രസിഡന്റ്സ് റോളിങ് ട്രോഫിയും ജൂബിലി സ്കൂൾ വിജിനപുര റണ്ണേഴ്സ് അപ്പിനുള്ള റോളിങ് ഷീൽഡും നേടി. രണ്ടാം വിഭാഗത്തിൽ പ്രസിഡൻറ്സ് റോളിങ് ട്രോഫി ജൂബിലി സ്കൂൾ വിജിനപുരയും റണ്ണർ അപ്പ് ട്രോഫി ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളും (സി.ബി.എസ്.ഇ) നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.