ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണക്കാഴ്ചകൾ 2022' ഞായറാഴ്ച ലിങ്കരാജപുരം ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഹാളിൽ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം കർണാടക മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിക്കും. പി.സി. മോഹൻ എം.പി , കെ.ജെ. ജോർജ് എം.എൽ. എ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, നന്ദീഷ് റെഡ്ഡി തുടങ്ങിയവർ സംബന്ധിക്കും.
രാവിലെ 9 .30 മുതൽ സമാജം അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. പിന്നണി ഗായകരായ സുദീപ് കുമാർ, ചിത്ര അരുൺ എന്നിവർ നയിക്കുന്ന ഗാനമേള വൈകീട്ട് നാലോടെ നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ആഘോഷ കമ്മിറ്റി കൺവീനർ സോമരാജ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9632190708, 9845319619 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.