കേരളസമാജം ദൂരവാണിനഗർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോ. മുഹമ്മദ്‌ തൗസീഫിന് സമാജം പ്രസിഡന്റ് ശ്രീ മുരളീധരൻ നായർ പൂച്ചെണ്ട് കെമാറുന്നു

കേരളസമാജം ദൂരവാണിനഗർ മെഡിക്കൽ ക്യാമ്പ്

ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ നടത്തിയ പ്രമേഹ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജൂബിലി സ്കൂളിലെ പൂർവ വിദ്യാർഥിയും പ്രമേഹരോഗ വിദഗ്ദനുമായ ഡോ. മുഹമ്മദ്‌ തൗസീഫിന്റെയും 15 അംഗ സംഘത്തിന്റെയും സഹായത്തോടെ സമാജം ജൂബിലി സ്കൂളിൽ നടത്തിയ സൗജന്യ പ്രമേഹ പരിശോധന, ചികിത്സ ക്യാമ്പിൽ 125 പേർ പ​ങ്കെടുത്തു. സൗജന്യ കൺസൾട്ടേഷനും ഉണ്ടായിരുന്നു.

സമാജം സോണൽ സെക്രട്ടറി പവിത്രൻ ക്യാമ്പിന്റെ കൺവീനറായി. സോണൽ സെക്രട്ടറിമാർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, ജൂബിലി സ്‌കൂളിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ, ജീവനക്കാർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു. സമാജം പ്രസിഡന്റ് ശ്രീ മുരളീധരൻ നായർ ഡോ. മുഹമ്മദ് തൗസീഫിന് പൂച്ചെണ്ട് കൈമാറി.

Tags:    
News Summary - Kerala Samajam Dooravaninagar Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.