കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ്-ന്യൂഇയർ കുടുംബസംഗമത്തിൽ കെങ്കേരി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ റെക്ടർ ഫാ. ജോർജ് അറക്കൽ സന്ദേശം നൽകുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ്- ന്യൂഇയർ കുടുംബസംഗമം സംഘടിപ്പിച്ചു. കെങ്കേരി ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ നടന്ന ആഘോഷത്തിൽ കെങ്കേരി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ റെക്ടർ ഫാ. ജോർജ് അറക്കൽ സന്ദേശം നൽകി. നടിയും നർത്തകിയുമായ ഗായത്രി ദേവി മുഖ്യാതിഥിയായി. സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, കാർണിവൽ ഗെയിംസ്, ക്രിസ്മസ് കരോൾ, കരോക്കെ ഓർക്കസ്ട്ര, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു. പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത് അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശേരി ആശംസ നിർവഹിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും ട്രഷറർ ശിവദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.