കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ‘ക​വി​താ​രാ​മം’ ക​വി​താ സാ​യാ​ഹ്ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ആ​ശാ​ൻ സ്മ​ര​ണ​യു​മാ​യി ‘ക​വി​താ​രാ​മം’ ക​വി​താ സാ​യാ​ഹ്നം

ബം​ഗ​ളൂ​രു: മ​ല​യാ​ള​ത്തി​ന്‍റെ മ​ണ്മ​റ​ഞ്ഞ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ നൂ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്ദ​ല​ഹ​ള്ളി കേ​ര​ള​സ​മാ​ജം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത​ക​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ‘ക​വി​താ​രാ​മം’ ക​വി​താ സാ​യാ​ഹ്ന​ത്തി​ൽ ക​വി രാ​ജ​ൻ കൈ​ലാ​സ് മു​ഖ്യാ​തി​ഥി​യാ​യി.

സ​മൂ​ഹ​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച, അ​തി​ന് ആ​ഹ്വാ​നം ചെ​യ്ത ആ​ദ്യ​ത്തെ മ​ല​യാ​ള ക​വി​യാ​യി​രു​ന്നു കു​മാ​ര​നാ​ശാ​നെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു. നാ​രാ​യ​ണ​ൻ ന​മ്പീ​ശ​നും ആ​ശാ​ൻ ക​വി​ത​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. രാ​ജേ​ഷ് ആ​ശാ​ൻ ക​വി​ത​ക​ളാ​ല​പി​ച്ചു.

സ​മാ​ജ​ത്തി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യ കെ.​വി.​ജി. ന​മ്പ്യാ​രു​ടെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് ക​വി​ത​ര​ച​ന മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ ക​വി​ത​ക​ളെ​ക്കു​റി​ച്ച് ക​വ​യി​ത്രി ര​മ പി​ഷാ​ര​ടി സം​സാ​രി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ച്ച്.​എ.​എ​ല്ലി​ന്‍റെ ആ​ദ​ര​വ് ല​ഭി​ച്ച ജി. ​ശ്രീ​ക​ണ്ഠ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

News Summary - Kavitharamam- poetry evening with Asan's memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.