കലാകാര്‍ പുരസ്‌കാരം പ്രമുഖ കന്നട നടന്‍ കാസര്‍കോട്

ചിന്നക്ക് നൽകുന്നു

കാസർകോട് ചിന്നയെ കലാകാർ പുരസ്കാരം നൽകി ആദരിച്ചു

മംഗളൂരു: കൊങ്കണി അനുഷ്ഠാന കലകൾക്ക് ശ്രദ്ധേയ സംഭാവന നല്‍കിയ കലാകാരന്മാരെ ആദരിക്കുന്നതിന് കുന്താപുരത്തെ കാര്‍വാലോ കുടുംബവും മാന്‍ഡ് ശോഭനും സംയുക്തമായി ഏര്‍പ്പെടുത്തിയ 21ാമത് കലാകാര്‍ പുരസ്‌കാരം പ്രമുഖ കന്നട നടന്‍ കാസര്‍കോട് ചിന്നക്ക് (ശ്രീനിവാസ് റാവു) നൽകി. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മംഗളൂരു സൗത്ത് എം.എല്‍.എ ഡി. വേദവ്യാസ് കാമത്ത് അവാര്‍ഡ് നൽകി.

തുളു, കന്നട, മലയാളം എന്നീ ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും താൻ ഒരു കൊങ്കണിക്കാരനാണെന്ന് ചിന്ന പറഞ്ഞു. ഭാഷകൾ ഹൃദയങ്ങളെയും മനസ്സുകളെയും ഒന്നിപ്പിക്കണം. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും നമുക്ക് കൊങ്കണിക്കുവേണ്ടി ഐക്യത്തോടെ പ്രവർത്തിക്കാം- അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാൻലി ഫെർണാണ്ടസ് (ദത്തു), ഡോ. എസ്.ജെ. പ്രതാപ് നായിക്, മൈക്കൾ ഡിസൂസ (ദുബൈ), ജെറി പിന്റോ (ഖത്തർ), സുനിൽ മൊണ്ടെയ്‌റോ, ലൂയിസ് പിന്റോ, റോണി ക്രാസ്റ്റ, റോയ് കാസ്റ്റലിനോ, അവാർഡ് ജേതാവിന്റെ ഭാര്യ അനിത ചിന്ന എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Kasaragod Chinna honored with Kalakar Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.