ബംഗളൂരു: കർണാടകയിൽ സ്വകാര്യ കോളജുകളിലെ എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് 2024-25 അധ്യയനവർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യ പ്രഫഷനൽ കോളജ് മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വർധിപ്പിച്ച ഫീസ് നിരക്ക് ഉടൻ പുറത്തിറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എം.എസ്. ശ്രീകർ പറഞ്ഞു. 15 ശതമാനം വർധനയാണ് കർണാടക അൺ എയ്ഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജസ് അസോസിയേഷൻ (കെ.യു.പി.ഇ.സി.എ) ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ബി.ജെ.പി സർക്കാർ 2023-24 വർഷം 10 ശതമാനം ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും 2023ൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത് ഏഴുശതമാനമായി കുറച്ചു. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി സ്വകാര്യ കോളജുകൾ സർക്കാറിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.