ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തി വ്യവസായ പാർക്ക്: നിര്‍ദേശം കേന്ദ്ര പരിഗണനയില്‍

ബംഗളൂരു: കർണാടകയിലെ ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തി വ്യവസായ പാർക്കുകൾ നിർമിക്കാനുള്ള കേന്ദ്ര മന്ത്രി എച്ച്‌.ഡി. കുമാര സ്വാമിയുടെ നിർദേശം കേന്ദ്ര സർക്കാർ പരിഗണനയില്‍. മാണ്ഡ്യ മുതൽ ബിദർ വരെ കർണാടകയിലെ ഒമ്പത് ജില്ലകളെ ഉൾപ്പെടുത്തിയുള്ള ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയോട് (എൻ.ഐ.സി.ഡി.പി) കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിച്ചു. ര

ണ്ടാഴ്ച മുമ്പ് കുമാരസ്വാമി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് പദ്ധതി ചര്‍ച്ച ചെയ്തിരുന്നു. മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, കോലാർ, ഹസൻ, മംഗലാപുരം, ഹുബ്ബള്ളി, ധാർവാഡ്, റായ്ച്ചൂർ, ബിദർ ജില്ലകളെ ഉൾക്കൊള്ളുന്ന വികസന പദ്ധതിയാണ് കുമാരസ്വാമി നിർദേശിച്ചത്.

ദേശീയ വ്യവസായിക ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി ഇവ പരിഗണിക്കണമെന്നും അഭ്യർഥിച്ചിരുന്നു. തുടര്‍ന്ന് വാണിജ്യ മന്ത്രി പദ്ധതിക്ക് അംഗീകാരം നൽകി.

Tags:    
News Summary - karnataka Industrial park to include nine districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.