കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി നേതാക്കളുടെ കോലം കത്തിക്കുന്നു

മന്ത്രി നാഗേന്ദ്രയെ പിന്തുണച്ച് കോൺഗ്രസ് റാലി; ബി.ജെ.പി നേതാക്കളുടെ കോലം കത്തിച്ചു

ബംഗളൂരു: ആസൂത്രണ മന്ത്രി ബി. നാഗേന്ദ്രയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങളെ അപലപിച്ച് ബെല്ലാരി ജില്ല കോൺഗ്രസ് വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബെല്ലാരി സംഗം സർക്കിളിൽ നിന്ന് ആരംഭിച്ച റാലി ഗഡാഗി ചന്നപ്പ സർക്കിളിലൂടെ കടന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിന് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമക്ക് സമീപം സമാപിച്ചു.

മുൻ മന്ത്രി ബി. ശ്രീരാമുലു, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര, എം.എൽ.എ ജി ജനാർദ്ദന റെഡ്ഡി, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവരുടെ കോലങ്ങൾ കത്തിച്ചു. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഒരേ സമയം തെരുവിലിറങ്ങിയതിനാൽ നഗരത്തിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ജില്ല കോൺഗ്രസ് പ്രസിഡന്റ് അല്ലം പ്രശാന്ത്,ബെല്ലാരി നഗര വികസന അതോറിറ്റി (ബുഡ) പ്രസിഡന്റ് ജെ.എസ് ആഞ്ജനേയലു, മേയർ പി. ഗദേപ്പ, ലിഡ്കർ ചെയർമാൻ മുണ്ടരാഗി നാഗരാജ്, വെങ്കിടേഷ് ഹെഗ്‌ഡെ, എച്ച്. തിമ്മനഗൗഡ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Congress rally supporting Minister Nagendra; Effigies of BJP leaders burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.