കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ന്യൂഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലെത്തിയ​േപ്പാൾ

ഡി.കെ. ശിവകുമാർ ഇ.ഡിക്ക് മുന്നിൽ

ബംഗളൂരു: കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാർ ഡൽഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിന് കഴിഞ്ഞയാഴ്ച ഇ.ഡി സമൻസ് അയച്ചിരുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര നടക്കുന്ന സമയത്തുതന്നെ തനിക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. ഇത് അപമാനിക്കാൻ വേണ്ടിയാണ്. എന്നാൽ, ഉത്തരവാദിത്തമുള്ള പൗരൻ എന്നനിലയിലും രാഷ്ട്രീയക്കാരൻ എന്നനിലയിലും താൻ ഹാജരായി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വരുമാനനികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ശിവകുമാറിന് ഇ.ഡി നോട്ടീസ് അയക്കുന്നത്. ശിവകുമാറിന്‍റെ വരുമാനവും സ്വത്തും സംബന്ധിച്ച് ഇൻകം ടാക്സ് വകുപ്പ് നടത്തിയ അന്വേഷണത്തോടനുബന്ധിച്ച് 2018ൽ ഇ.ഡി എടുത്ത കേസിലാണ് നടപടികൾ. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബി.ജെ.പി ശ്രമമാണ് പിന്നിലെന്നും ശിവകുമാർ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Karnataka Congress chief DK Shivakumar reaches ED office in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.