കർണാടക ആര്യ വൈശ്യ മഹാസഭ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആദരിച്ചപ്പോൾ
ബംഗളൂരു: കർണാടക ആര്യ വൈശ്യ മഹാസഭയുടെ ആഭിമുഖ്യത്തിൽ ‘ഗ്ലോബൽ ആക്സിലറേറ്റർ വിഷൻ സമ്മിറ്റ്’ ഡിസംബർ 25 മുതൽ 27 വരെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഇതിന്റെ മുന്നോടിയായുള്ള ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആദരിച്ചു.
കർണാടക സ്റ്റേറ്റ് ബയോഎനർജി ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, നിയമസഭാ സമിതി അംഗം ഡി.എസ്. അരുൺ, മുൻ എം.എൽ.എ. മഞ്ജുനാഥ്, ഡോ. സി.എ. ഐ.എസ്. പ്രസാദ്, കർണാടക ആര്യ വൈശ്യ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ കെ.വി. രാമപ്രസാദ്, കർണാടക ആര്യ വൈശ്യ മഹാസഭാ പ്രസിഡന്റ് ആർ.പി. രവിശങ്കർ, ജനറൽ സെക്രട്ടറി കെ.ആർ. കൃഷ്ണ, ട്രഷറർ എൻ.എസ്. ശ്രീനിവാസ മൂർത്തി, ജനറൽ സെക്രട്ടറി ഹനുമന്തയ്യ, ഓർഗനൈസിങ് സെക്രട്ടറി എ.ആർ. രവികുമാർ, മഹിളാ മഹാസഭാ പ്രസിഡന്റ് ഉമാ സായിറാം, കെ.വി. രാമപ്രസാദ്, മാഗ് മഹേഷ്, രാമരാജ് ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.