മമ്ത ജി. സാഗർ
ബംഗളൂരു: എഴുത്തുകാരുടെ അന്താരാഷ്ട്ര കൂട്ടായ്മ വേൾഡ് ഓർഗനൈസേഷൻ ഓഫ് റൈറ്റേഴ്സ് (ഡബ്ല്യു.ഒ.ഡബ്ല്യു) പുരസ്കാരം കന്നട എഴുത്തുകാരി മമ്ത ജി. സാഗറിന് ലഭിച്ചു. നൈജീരിയയിലെ അബുജയിൽ സംഘടിപ്പിച്ച ഡബ്ല്യു.ഒ.ഡബ്ല്യു സമ്മേളനത്തിലാണ് മമ്ത ജി. സാഗറിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
കന്നട മണ്ണിലേക്ക് പുരസ്കാരമെത്തിക്കാൻ കാരണമായതിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് മമ്ത പറഞ്ഞു. കാട നിവലിന ഹെജ്ജെ, നദിയ നീറിന തെവ തുടങ്ങിയ തന്റെ കൃതികളിലൂടെ ലിംഗരാഷ്ട്രീയത്തെയും മനുഷ്യാവകാശലംഘനങ്ങളെയും കുറിച്ചാണ് മമ്ത സംസാരിക്കുന്നത്. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ ചുമരുകളിൽ മമ്തയുടെ വരികൾ കാണാം. എ.സി മുറികൾ വിട്ട് കവിതകൾ തെരുവിലൂടെ നടക്കണമെന്നാണ് മമ്തയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.